ലാവലിന്‍: യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയേക്കും
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം മന്ത്രിസഭായോഗം അംഗീകരിച്ചാല്‍ യുഡിഎഫ് വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയേക്കും.
ഏജിയുടെ ഉപദേശം സ്വീകരിച്ചു പ്രോസിക്യൂഷന്‍ നടപടി ഒഴിവാക്കണമെന്ന ശുപാര്‍ശയാണ് ഗവര്‍ണര്‍ക്കു നല്‍കുന്നതെങ്കില്‍ അതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.
ഇത് സംബന്ധിച്ച പ്രഖ്യാപനം മന്ത്രിസഭായോഗ തീരുമാനമറിഞ്ഞശേഷം യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ നടത്തുമെന്നാണ് സൂചന.












Click it and Unblock the Notifications