വ്യഭിചാരം: യുവാവിനെ കല്ലെറിഞ്ഞുകൊന്നു
ടെഹ്റാന്: ഇറാനില്‍ വ്യഭിചാരക്കുറ്റത്തിന്റെ പേരില്‍ ഒരു യുവാവിനെ കല്ലെറിഞ്ഞു കൊന്നു. സ്വന്തം പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതായി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി.
ഇറാനിലെ വടക്കന്‍ നഗരമായ റാഷ്ത്തില് മാര്‍ച്ച് അവസാനമാണത്രേ ഈ സംഭവം നടന്നത്. കോടതി വക്താവായ അല്റീസ ജംഷീദിയാണ് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പരസ്യമാക്കിയത്.
മനുഷ്യാവകാശ സംഘടനകള്‍, യൂറോപ്യന്‍ യൂണിയന്, തുടങ്ങിയവയെല്ലാം ഇറാന്റെ ശിക്ഷാ രീതിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മുപ്പതുകാരനായ യുവാവ് തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് ശിക്ഷ വിധിച്ചതെന്നാണ് കോടതി വക്താവ് നല്കിയ വിശദീകരണം.
ഇറാന്, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പല കുറ്റങ്ങള്‍ക്കും തീര്‍ത്തും ക്രൂരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുമുള്ള ശിക്ഷാ രീതികളാണ് നിലിവിലുള്ളത്. പലപ്പോഴും ഇത്തരം ശിക്ഷകള്‍ പൊതുജനമധ്യത്തിലാണ് നടപ്പാക്കുന്നത്.
വ്യഭിചാരക്കുറ്റത്തിന് സ്ത്രീ, പുരുഷ ഭേദമെന്യേ കല്ലെറിഞ്ഞുകൊല്ലലാണ് ഇവിടെ നടപ്പാക്കുന്ന ശിക്ഷ. പകുതി മണ്ണില്‍ കുഴിച്ചിട്ടശേഷമാണ് കുറ്റവാളികളെ ഇങ്ങനെ കല്ലെറിഞ്ഞ് കൊല്ലുന്നത്.
പുരുഷന്മാരാണ് തെറ്റുകാരെങ്കില്‍ അവരെ അരക്കെട്ടുവരെ മണ്ണിനടിയിലാക്കി കുഴിച്ചിട്ട് കല്ലെറിയുന്നു.
സ്ത്രീകളാണെങ്കില്‍ അവരെ കഴുത്തുവരെ മണ്ണിനടിയില്‍ മൂടിയാണ് കല്ലെറിയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇറാനില്‍ ഇത്തരത്തില്‍ അഞ്ച് പുരുഷന്മാരെ കല്ലെറിഞ്ഞ് കൊന്നിട്ടുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications