കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തും: പ്രിയങ്ക

ദില്ലിയിലെ ലോധി എസ്‌റ്റേറ്റില്‍ വിദ്യാഭവനിലുള്ള മഹാവിദ്യാലയ ബൂത്തില്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കൊപ്പം അതിരാവിലെ തോന്നെ പ്രിയങ്ക വോട്ടുചെയ്യാനെത്തി.
രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും വോട്ടുചേയ്യാന്‍ അവര്‍ ആഹ്വാനം ചെയ്‌തു. രാജ്യവ്യാപകമായി കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദില്ലിയില്‍കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്, 55000 പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ദ്രുതകര്‍മ്മസേന പരിശോധന നടത്തുന്നുണ്ട്. ദില്ലിയിലെ 2,565 ബൂത്തുകളിലും ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications