സിഗരറ്റുകൂടികളില്‍ ഇനി ചിത്രവും
ദില്ലി: പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പു കൂടാതെ ഇനി സിഗരറ്റു കൂടുകളില്‍ സചിത്ര അപായമുന്നറിയിപ്പും നിര്‍ബ്ബന്ധമാക്കുന്നു.
മെയ് 31മുതലാണ് സിഗരറ്റ് കൂടിതല്‍ സചിത്രമുന്നറിയിപ്പ് ആലേഖനം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ബുധനാഴ്‌ച ജസ്റ്റിസുമാരായ ബിഎന്‍ അഗര്‍വാളിനും ജി,എസ് സിങ്‌വിയ്‌ക്കും ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്.
സചിത്ര മുന്നറിയിപ്പ് സംബന്ധിച്ച് സ്വന്തം തീരുമാനം നടപ്പാക്കുന്നത് പുകയില കമ്പനികളുടെ സമ്മര്‍ദ്ദം കാരണം കേന്ദ്രസര്‍ക്കാര്‍ നീട്ടുക്കൊണ്ടുപോവുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം തേടിയത്.
ഹെല്‍ത്ത് ഫോര്‍ മില്യന്‍സ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. പുകയിലയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുന്നതിന് സിഗരറ്റ് കൂടുകളില്‍ കാന്‍സര്‍ബാധിച്ച കരളിന്റെയോ മറ്റോ ചിത്രം നല്‍കുകയെന്ന നിര്‍ദ്ദേശം രാജിവച്ച കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസാണ് മുന്നോട്ടുവച്ചത്.
അദ്ദേഹത്തിന്റെ ഈ നിര്‍ദ്ദേശത്തിനെതിരെ പുകലിയക്കമ്പനികള്‍ മുന്നോട്ടുവന്നിരുന്നു.












Click it and Unblock the Notifications