എസ്‌പി കോണ്‍ഗ്രസ് സര്‍ക്കാറില്‍ ചേര്‍ന്നേയ്‌ക്കും
സയ്‌ഫായ്: തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പിന്തുണയ്‌ക്കുന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി.
സര്‍ക്കാറില്‍ പങ്കാളിയായി മന്ത്രിസ്ഥാനം സ്വീകരിക്കുന്നകാര്യവും നിരാകരിക്കാനാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേരുന്നതില്‍ തെറ്റൊന്നും കാണുന്നില്ല.
കല്യാണ്‍ സിങിനെ പാര്‍ട്ടിയിലെടുക്കാനുള്ള തീരുമാനം സമാജ് വാദി പാര്‍ട്ടിയുടെ മുസ്ലീം വോട്ട ്‌ബാങ്ക് നഷ്ടമാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രധാന എതിരാളിയായ യുപി മുഖ്യമന്ത്രി മായാവതിയുടെ സര്‍ക്കാറിനെ പുറത്താക്കാന്‍ തയ്യാറാവുന്നവരെ കേന്ദ്രത്തില്‍ പിന്തുണയ്‌ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വ്യക്തമാക്കി.
യുവാക്കളും കര്‍ഷകവും വ്യാപാരികളും മയാവതിയുടെ ഭരണത്തില്‍ ഒരേപോലെ നിരാശരാണെന്ന് മുലായം ആരോപിച്ചു. കേന്ദ്രത്തില്‍ സമാജ് വാദി പിന്തുണയില്ലാതെ സര്‍ക്കാറുണ്ടാകില്ല. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടം കഴിഞ്ഞപ്പോള്‍ത്തന്നെ ഇക്കാര്യം വ്യക്തമായതാണ്.
തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് പാര്‍ട്ടി എംപിമാര്‍ കൃത്യമായി തീരുമാനമെടുക്കും. പാര്‍ട്ടിയെ അവഗണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്- മുലായം പറഞ്ഞു.












Click it and Unblock the Notifications