Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്‍ ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ചു

ഭുജ്‌: ഗുജറാത്തിലെ ഭുജ്‌ താലൂക്കിലെ ഒരു ഗ്രാമത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്‌.

പീഡനത്തെത്തുടര്‍ന്ന്‌ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നും പിന്നീട്‌ നാലുമാസമായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവെന്നും കുട്ടിയുടെ രക്ഷിതാക്കതന്നെ പറയുന്നു. സംഭവത്തെത്തുടര്‍ന്ന്‌ അധ്യാപകര്‍ ഗ്രാമം വിട്ടുപോയി.

സംഭവമറിഞ്ഞ്‌ പൊലീസ്‌ ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ കുട്ടിയോ മാതാപിതാക്കളോ ഇതുസംബന്ധിച്ച്‌ ഇതേവരെ ഒരു പരാതിയും നല്‍കാത്തത്‌ പൊലീസിനെ കുഴക്കുകയാണ്‌. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോകുമോയെന്ന ഭയവും പെണ്‍കുട്ടിയ്‌്‌ക്കുണ്ടാവുന്ന അപമാനവും ഓര്‍ത്തായിരിക്കാം മാതാപിതാക്കള്‍ പരാതി നല്‍കാന്‍ മടിക്കുന്നതെന്ന്‌ പൊലീസ്‌ പറയുന്നു.

ആരെങ്കിലും മുന്‍കയ്യെടുത്ത്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാതെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌ പൊലീസ്‌ പറയുന്നു. അതേ സമയംതന്നെ തങ്ങള്‍ ഈ അധ്യാപകന്‌ വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ്‌ അറിയിച്ചു.

നാലു മാസം മുമ്പാണത്തെ ഖേധ സ്വദേശിയായ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്‌. സംഭവം ആരോടും പറയരുതെന്ന്‌ പറഞ്ഞ്‌ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്നാണ്‌ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌.

പിന്നീട്‌ ഏതാനും ആഴ്‌ചകള്‍ കഴിഞ്ഞ്‌ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്‌ കുട്ടി ഗര്‍ഭിണിയാണെന്ന്‌ അറിയുന്നത്‌. തുടര്‍ന്നാണ്‌ അധ്യാപകന്‍ പീഡിപ്പിച്ച വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചത്‌.

സംഭവം പുറത്തായതറിഞ്ഞ അധ്യാപകന്‍ ഉടന്‍തന്നെ സ്ഥലം വിട്ടുപോവുകയായിരുന്നുവത്രേ. തുടര്‍ന്ന്‌ മാതാപിതാക്കള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുച്ഛില്‍ പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒ പ്രവര്‍ത്തകര്‍ ഈ പ്രശ്‌നത്തെക്കുറിച്ച്‌ അറിഞ്ഞതിനെത്തുടര്‍ന്നാണ്‌ പൊലീസിന്‌ വിവരം നല്‍കുകയും അധ്യാപകനെ കണ്ടുപിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+