15000 കല്യാണം; നേതാക്കള്‍ക്ക് ചങ്കിടിപ്പ്
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് നടക്കുന്ന വ്യാഴാഴ്‌ച ദില്ലിയില്‍ നടക്കുന്നത് 15,000 വിവാഹങ്ങള്‍.
വിവാഹവും വോട്ടും കൂടി കുടിക്കുഴഞ്ഞുപ്രശ്‌നമാവുമോയെന്ന ആശങ്കയിലാണ് ദില്ലിയിലെ രാഷ്ട്രീയ നേതാക്കള്‍.
കാരണം മറ്റൊന്നുമല്ല ഇത്രയും കല്ല്യാണം നടക്കുമ്പോള്‍ ബന്ധുക്കളെല്ലാം കല്യാണത്തിന് പോവുകയും വോട്ടുചെയ്യാന്‍ വരാതിരിക്കുകയും ചെയ്‌താലോ എന്നതുതന്നെയാണ് പ്രശ്‌നം.
തിരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യത്തോടെ ആളുകള്‍ കല്യാണത്തിന് പോയാല്‍ വോട്ടിങ് ശതമാനം കുറയുമെന്നുറപ്പാണ്. മിക്ക വിവാഹവീടുകളും സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസം എല്ലാവരും വോട്ടുചെയ്യണമന്ന് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെല്ലാം തിരക്കിട്ട അഭ്യര്‍ത്ഥനയായിരുന്നു.
ദില്ലി നിയമസഭയിലേയ്‌ക്ക് തിരഞ്ഞെടുപ്പ് നടന്ന ദിവസവും ഇതേ അവസ്ഥയായിരുന്നു. അന്ന് 20,000 വിവാഹങ്ങളാണ് ദില്ലിയില്‍ നടന്നത്. ഇതിനെത്തുടര്‍ന്ന് പോളിങ് ശതമാനം 59.78 ശതമാനമായി കുറഞ്ഞിരുന്നു.
നരസിംഹ ജയന്തിയായ വ്യാഴാഴ്‌ച നല്ല ദിവസമായതുകൊണ്ടാണ് ആളുകള്‍ ഈ ദിവസം തന്നെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. എന്തായാലും വിവാഹവീടുകളിലുള്ള ആളുകള്‍ വിവാഹത്തേക്കാള്‍ പ്രാധാന്യം വോട്ടിന് കൊടുക്കില്ലെന്നതുകൊണ്ടുതന്നെ നേതാക്കളെല്ലാം ആശങ്കയിലാണ്.
ദില്ലിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനൊന്ന് മില്യന്‍ വോട്ടര്‍മാര്‍ക്കായി 11,348 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
സായുധ പൊലീസും ദ്രുതകര്‍മ്മസേനയും ഉള്‍പ്പെടെ വന്‍ സുരക്ഷാ സന്നാഹങ്ങളും തിരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications