എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിയ്ക്കും. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എഎസ്എസ്എല്‍സി പരീക്ഷ എഴുതിയിരിക്കുന്നത്.
വിജയശതമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുധനാഴ്ച ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗം അംഗീകരിച്ചു. അന്തിമഫലമടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ഫലം പ്രഖ്യാപിയ്ക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എപി മുഹമ്മദ് ഹനീഷ് അറിയിച്ചു.
ഏട്ടോളം വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. പരീക്ഷ എഴുതിയ 4,47,000 വിദ്യാര്‍ത്ഥികള്‍ക്കും ഫലത്തിന്‍റെ പകര്‍പ്പ് വെബ് സൈറ്റില്‍ നിന്ന് എടുക്കാനുളള സംവിധാനവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
പരീക്ഷാഫലം പുറത്തു വന്നാലുടന്‍ തന്നെ വെബ്‌സൈറ്റുകളില്‍ ഇതിനായി തയ്യാറാക്കിയ പ്രത്യേകപേജില്‍ രജിസ്റ്റര്‍ നമ്പറും ഇ-മെയില്‍ അഡ്രസും രേഖപ്പെടുത്തിയാല്‍ ഫലം ഉടന്‍ ലഭ്യമാകും. പരീക്ഷാകേന്ദ്രത്തിന്‍റെ നമ്പറാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ആ കേന്ദ്രത്തിലെ ഫലം പൂര്‍ണമായും ലഭിക്കും.
വിജയശതമാനം ഉയര്‍ത്തുന്നതിന് മാര്‍ക്ക് ഉദാരമായി ഇടാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായുള്ള വാര്‍ത്തകള്‍ വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ അപമാനിയ്ക്കുന്നത് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയുമാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications