കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍, അബ്ദുള്ളക്കുട്ടി സ്വിച്ച്‌ ഓഫ്‌!!

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ലാവലിന്‍ കേസില്‍ എജിയുടെ ഉപദേശം മന്ത്രിസഭ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ചയുടനെ സംസ്ഥാനത്തെ മാധ്യമപ്പട ആദ്യം തേടിയത്‌ ഹര്‍ത്താല്‍ വിരുദ്ധനെന്ന്‌ ഖ്യാതി നേടിയ അബ്ദുള്ളക്കുട്ടിയെ.

സിപിഎമ്മില്‍ നിന്ന്‌ പുറത്തു ചാടാന്‍ ഹര്‍ത്താലും ഒരു ആയുധമാക്കിയ അബ്ദുള്ളക്കുട്ടി യുഡിഎഫ്‌ ഹര്‍ത്താലിനെ പിന്തുണയ്‌ക്കുന്നുണ്ടോയെന്നായിരുന്നു അവര്‍ക്കറിയേണ്ടത്‌.

സിപിഎമ്മിന്റെ ഹര്‍ത്താല്‍ ആഹ്വാനങ്ങളില്‍ മനംമടുത്ത്‌ പാര്‍ട്ടി വിടുകയും എട്ട്‌ ദിവസം മുന്‍പ്‌ തന്റെ രണ്ടാം രാഷ്ട്രീയ ജീവിതത്തിന്‌ തുടക്കം കുറിച്ച കോണ്‍ഗ്രസ്‌ പ്രവേശന ചടങ്ങില്‍ ഹര്‍ത്താല്‍ വിരുദ്ധ പ്രസംഗം നടത്തി കൈയ്യടി നേടിയ അബ്ദുള്ളക്കുട്ടിയെ അവര്‍ തേടിയത്‌ സ്വഭാവികം.

കൊച്ചിയില്‍ യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണമറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിരുന്നു.

രാത്രി വൈകി വരെ വിവിധ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അബ്ദുള്ളക്കുട്ടി പിടികൊടുത്തില്ല. വിളിച്ചവര്‍ക്കെല്ലാം കിട്ടിയത്‌ ഒരു മറുപടി. ഒന്നെങ്കില്‍ സ്വിച്ച്‌ ഓഫ്‌, അല്ലെങ്കില്‍ പരിധിയ്‌ക്ക്‌ പുറത്ത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X