Get Updates
Get notified of breaking news, exclusive insights, and must-see stories!

വി എസ് ഒഴിയണമെന്ന് ഔദ്യോഗിക വിഭാഗം

തിരുവനന്തപുരം: അച്ചുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സി പി എം ന്റെ കേരള ഘടകം ആവശ്യപ്പെട്ടതായി അറിയുന്നു.

മേയ് എട്ട് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഔദ്യേഗിക നേതൃത്ത്വം ഈ ആവശ്യം ഉന്നയിച്ചത്.

എസ് എന്‍ സി ലാവ്ലിന്‍ അഴിമതി കേസില്‍ സിപിഎം സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണ്ടെന്ന നിലപാടിനെ വി എസ് എതിര്‍ത്തതാണ് ഈ പുതിയ നീക്കത്തിന് കാരണമായിരിയ്ക്കുന്നത്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നിലകൊണ്ട വിഎസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ അച്ചടക്ക രാഹിത്യം ഉന്നയിച്ചുകൊണ്ട് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സെക്രട്ടേറിയറ്റിലെ ഒട്ടു മിയ്ക്ക അംഗങ്ങളും പിണറായിയുടെ ഈ നിലപാടിനോട് യോജിച്ചുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രി നയിയ്ക്കുന്ന മന്ത്രിസഭയിലെ സി പി എം മന്ത്രിമാരും പിണറായിയുടെ നിലപാടിനോട് യോജിയ്ക്കുകയായിരുന്നു. പിണറായിയുടെ നിലപാടിനപ്പുറം ഇവര്‍ വി എസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയോ ഇല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിയ്ക്കുകയോ വേണമെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മിയ്ക്കവരും ആവശ്യപ്പെട്ടത്.

എന്നാല്‍ അച്ചുതാന്ദന്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറൊ അംഗം ആയതുകൊണ്ട് ഇത്തരത്തിലുള്ള ഒരു തീരുമാനം സംസ്ഥാന നേതൃത്ത്വത്തിന് എടുക്കാനാവില്ല. വിഎസിനെ ഒവിവാക്കണമെങ്കില്‍ അത് കേന്ദ്ര നേതൃത്ത്വമാണ് തീരുമാനിയ്ക്കേണ്ടത്. എങ്കിലും സിപിഎമ്മിന്റെ സംഘടനാ സ്വാഭാവം വച്ച് വിശകലനം ചെയ്താല്‍, കേന്ദ്ര നേതൃത്ത്വം അറിയാതെ സംസ്ഥാന നേതൃത്ത്വം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച നടത്തില്ല.

പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പൊതു വേദിയിലും മന്ത്രിസഭാ യോഗത്തിലും വി എസ് അഭിപ്രായ പ്രകടനം നടത്തുന്നെന്നായിരുന്നു പിണറായി വിഎസിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം.

ലാവ്‍ലിന്‍ അഴിമതി കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം അനുസരിച്ച് നിലപാടെടുക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിര്‍ദ്ദേശം. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചില്ല.

ഇത് മാധ്യമ പ്രചരണം മാത്രം: സിപിഎം
എന്നാല്‍ രാജി മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ ഈ നിലപാടറിയിയ്ക്കാന്‍ വൈകീട്ട് പത്രക്കുറിപ്പ് തന്നെ ഇറക്കി. ഈ വിഷയം ചര്‍ച്ച ചെയ്തിട്ടേയില്ലെന്നാണ് പാര്‍ട്ടിവ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+