Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി: ബാംഗ്ലൂരില്‍ 2പേര്‍ നിരീക്ഷണത്തില്‍

ബാംഗ്ലൂര്‍: പന്നിപ്പനിയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്‌ അമേരിക്കയില്‍ നിന്നുവന്ന രണ്ട്‌ സോഫ്‌റ്റ്‌ വേര്‍ എന്‍ജിനീയര്‍മാരെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഹൈദരാബാദ്‌ സ്വദേശികളാണ്‌.

രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചെസ്റ്റ്‌ ഡിസീസസിലാണ്‌ ഇവര്‍ ചികിത്സയിലുള്ളത്‌. പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ്‌ ഇവരെ ആശുപത്രിയിലാക്കിയത്‌. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്‌.

ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്‌ചയാണ്‌ ഇവര്‍ എത്തിയത്‌. പന്നപ്പനി ഭീഷണിയെത്തുടര്‍ന്ന്‌ ബാംഗ്ലൂരില്‍ അതിജഗ്രതയാണ്‌ പുലര്‍ത്തുന്നത്‌. ബാംഗ്ലൂര്‍, മംഗലാപുരം വിമാനത്താവളങ്ങളില്‍ ഇതുവരെ 19,000 വിദേശയാത്രക്കാരെ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയിട്ടുണ്ട്‌.

ഇതിനിടെ പന്നിപ്പനിയ്‌ക്കുകാരണമായ എച്ച1എന്‍1 വൈറസ്‌ കൂടുതല്‍ രാജ്യങ്ങളിലേയ്‌ക്ക്‌ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്‌. ബ്രസീലിലും അര്‍ജന്റീനയിലുമാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌. രണ്ടു രാജ്യങ്ങളിലുമായി അഞ്ചുപേരില്‍ വൈറസ്‌ ബാധ കണ്ടെത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+