യുപിഎ രാജ്യത്തെ നശിപ്പിച്ചു: അദ്വാനി
ചെന്നൈ: യുപിഎ സര്‍ക്കാറിന്റെ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനി.
ചെന്നൈയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അവസരപാദപരമായ സഖ്യത്തിന് രാജ്യം ഇപ്പോള്‍ വില നല്‍കിക്കൊണ്ടിരിക്കുകയാണ്.
പാകിസ്‌താന്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായിക്കഴിഞ്ഞു. എന്നാല്‍ തീവ്രവാദത്തിന്റെ ഇരയാണ് പാകിസ്‌താനെന്ന സമീപനമാണ് മന്‍മോഹന്‍ സിങ് വച്ചു പുലര്‍ത്തുന്നത്- അദ്വാനി പറഞ്ഞു.
ഇന്ത്യയുടെ വിദേശ ബന്ധങ്ങള്‍ പാര്‍ട്ടി ഓട്ട്‌സോഴ്‌സ് ചെയ്യുകയായിരുന്നു. യുപിഎ നേപ്പാളില്‍ മാവോയിസ്‌റ്റുകളുടെ വളര്‍ച്ച ഇതിന്റെ പരിണത ഫലമായിരുന്നു. നേപ്പാളിലെ നിലിവിലെ സാഹചര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications