തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി വിടും: അമര്‍
ലഖ്‌നൊ: സമാജ്‌വാദി പാര്‍ട്ടി വിടുമെന്ന് വീണ്ടും അമര്‍ സിങിന്റെ ഭീഷണി. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിടുമെന്നാണ് അമര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലെ മറ്റൊരു നേതാവായ അസംഖാന്‍ നടത്തുന്ന അസഹ്യമായ പദപ്രയോഗങ്ങളില്‍ പ്രതിഷേധിച്ചാണ് ഭീഷണി. താന്‍ പാര്‍ട്ടിയില്‍ തുടരുന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് അമര്‍ സിങ് റാംപൂരില്‍ ജയപ്രദയ്‌ക്കു വേണ്ടി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കി.
അസംഖാനെ സന്തോഷിച്ചാലേ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയൂ എന്നതാണ് സ്ഥിതി. എനിക്കെതിരെ മോശം പരാമര്‍ശം നടത്തിയിട്ടും അസംഖാന്‍ മുലായം സിങ് യാദവിന് പ്രിയ്യപ്പെട്ടവനാണ്. എന്നോട് നിശബ്ദനായിരിക്കാനാണ് മുലായം പറയുന്നത്- അമര്‍ സിങ് പറഞ്ഞു.
ഇതിന് മുമ്പും അസംഖാനുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അമര്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണിമുഴക്കിയിരുന്നു. അന്ന് വെറും ബിസിനസുകാരനായിരുന്ന അമറിനെ ഇന്ത്യ അറിയുന്ന രാഷ്ട്രീയക്കാരനാക്കിയത് താനാണെന്ന അവകാശവാദം കൊണ്ടാണ് അന്ന് മുലായം അമറിനെ അനുനയിപ്പിച്ചത്.












Click it and Unblock the Notifications