നാലാംഘട്ടത്തില്‍ 57 ശതമാനം പോളിങ്
ദില്ലി: ലോക്സഭയിലേക്ക് വ്യാഴാഴ്ച നടന്ന നാലാംഘട്ട തിരഞ്ഞെടുപ്പില്‍ 57% പേര്‍ വോട്ടു ചെയ്തു. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന പോളിങ് ശതമാനമാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
എട്ടു സംസ്ഥാനങ്ങളിലായി 85 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് പശ്ചിമ ബംഗാളിലാണ് 75 ശതമാനം.
പശ്ചിമ ബംഗാളില നന്ദിഗ്രാമിലും അസന്‍ സോളിലും ജംഗിപുരിയിലും നടന്ന അക്രമ സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ സവായ് മധേപുരില്‍ ബൂത്ത് പിടിച്ചടക്കാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതിന് നേരെ സുരക്ഷ സേന നടത്തിയ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ മണ്ഡലമായ ജംഗിപുരില്‍ വോട്ടു ചെയ്തു മടങ്ങിയ സിപിഎം പ്രവര്‍ത്തകനാണ് ബോംബേറില്‍ കൊല്ലപ്പെട്ടത്.
പ്രാഥമിക കണക്കുകളനുസരിച്ച് പഞ്ചാബ്-65%, ഹരിയാന-63%, ബിഹാര്‍-50% ഉത്തര്‍പ്രദേശ്-50% ഡല്‍ഹി-50% എന്നിങ്ങനെയാണ് വോട്ടിങ് നിരക്ക്. രാജസ്ഥാനില്‍ പോളിങ് 50 ശതമാനത്തിലും കുറവാണ്. വിഘടനവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിന് ആഹ്വാനം നല്കിയ ശ്രീനഗറില്‍ 24 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications