ലാലു ഇടഞ്ഞു തന്നെ; ക്യാബിനറ്റ് യോഗത്തിനില്ല
ല്ലി ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ നിന്നും വിട്ടുനില്ക്കാന്‍ ലാലു തീരുമാനിച്ചതിലൂടെയാണ് ഇവര്‍ക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്തു വന്നിരിയ്ക്കുന്നത്.
ലാലുവിനൊപ്പം ലോക് ജനതാദള്‍ പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറുമായി സഖ്യത്തിന് തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ലാലു യോഗത്തില്‍ വിട്ടുനില്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
അതേ സമയം കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ രഘുവംശ് പ്രസാദിനെ യോഗത്തിലേക്കയയ്ക്കാന്‍ ലാലു തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം യുപിഎയിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസുമായി വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും വെള്ളിയാഴ്ച നടക്കുന്ന ക്യാബിനറ്റ് യോഗത്തിലൂടെ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിരുന്നു.












Click it and Unblock the Notifications