Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജാതശിശുവിനെ കൊന്ന അമ്മ അറസ്റ്റില്‍

ഭോപ്പാല്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ വിധവയായ മാതാവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. മധ്യപ്രദേശിലെ ഛോട്ടാഗോന്‍ദിയയിലാണ്‌ സംഭവം.

അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ്‌ ഇവര്‍ കൊലപ്പെടുത്തിയത്‌. കുഞ്ഞിനെ കൊന്നുവെന്ന കേസില്‍ മുപ്പത്തിമൂന്നുകാരിയായ ലളിതാഭായി എന്ന സ്‌ത്രീയാണ്‌ അറസ്റ്റിലായിരിക്കുന്നത്‌. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറയുന്നു.

ഞായറാഴ്‌ചയാണ്‌ ഇവര്‍ കുട്ടിയ്‌ക്ക്‌ ജന്മം നല്‍കിയത്‌. അപവാദം ഭയന്ന്‌ ഇവര്‍ കുഞ്ഞിനെ ബുധനാഴ്‌ച വീടിന്‌ സമീപത്തുള്ള തടാകത്തില്‍ എറിയുകയായിരുന്നു.

കാലികള്‍ക്ക്‌ പുല്ലുചെത്താന്‌ വേണ്ടിവന്ന സമീപവാസികളാണ്‌ തടാകതീരത്ത്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ പൊലീസെത്തി അന്വേഷണം നടത്തുകയും തുടര്‍ന്ന്‌ ലളിതാഭായിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ലളിതയുടെ ഭര്‍ത്താവ്‌ 2002ല്‍ രണ്ട്‌ കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യചെയ്യുകയായിരുന്നു. പിന്നീടുണ്ടായ ബന്ധത്തിലാണ്‌ കൊലപ്പെടുത്തിയ കുഞ്ഞ്‌ പിറന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+