സ്ലംഡോഗ് താരങ്ങള്‍ പരീക്ഷയിലും തിളങ്ങി
മുംബൈ: ഓസ്‌കാര്‍ പുരസ്‌കാരം നേടിയ സ്ലംഡോഗ് മില്യനയറിലെ ബാലതാരങ്ങളായ മുഹമ്മദ് അസ്‌ഹറുദ്ദീനും റുബീന ഖുറൈഷിയ്‌ക്കും സ്‌കൂള്‍ പരീക്ഷകളില്‍ മികച്ച വിജയം.
ബാന്ദ്രയിലെ മുനിസിപ്പല്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. റുബീന 600ല്‍ 521 മാര്‍ക്കും എ ഗ്രേഡും നേടിയപ്പോള്‍ അസ്‌ഹറുദ്ദീന് 441 മാര്‍ക്കും ബി ഗ്രേഡും ലഭിച്ചു. ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളെക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരുടെയും നേട്ടം കുറച്ച് കാണാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറല്ല.
രണ്ടും പേരും ആദ്യമായാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്ന് പഠിയ്‌ക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭാഷാ വിഷയങ്ങള്‍ക്കും ഗണിത ശാസ്‌ത്രത്തിനും റുബീന ഏകദേശം മുഴുവന്‍ മാര്‍ക്കും പരിസ്ഥിതി ആര്‍ട്ട് വര്‍ക്ക് എക്‌സ്‌പീരിയന്‍സ് ഉയര്‍ന്ന മാര്‍ക്കാണ് റുബീന നേടിയത്.
സ്ലംഡോഗ് മില്യനെയറിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ മുന്‍കൈയെടുത്താണ് ഇരുവരെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തത്.
ഓസ്‌കാര്‍ പുരസ്‌കാര സമയത്ത് സ്‌കൂളിലെ 111 പ്രവൃത്തി ദിവസങ്ങളില്‍ റുബീന 38 ദിവസവും അസ്‌ഹറുദ്ദീന്‍ 55 ദിവസവുമാണ് ക്ലാസില്‍ ഹാജരായിരുന്നത്.












Click it and Unblock the Notifications