ബ്രാന്‍ഡ് അംബാസിഡറാവാന്‍ ഞാനില്ല: അഴീക്കോട്

സിനിമാതാരങ്ങള്‍ പൊന്നും പണവും വാങ്ങഇ വിവിധ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആകാറുണ്ട്, ആ പണിയ്‌ക്ക് എന്നെക്കിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പദ്‌മശ്രീ പ്രഖ്യാപിച്ചപ്പോള്‍ ആ നിമിഷം തന്നെ അത് ഉപേക്ഷിച്ചവരാണ് ഞാന്‍- അഴീക്കോട് പറഞ്ഞു.
അഴിമതി വിരുദ്ധ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡറായി സുകുമാര്‍ അഴീക്കോടിനെ നിയമിച്ചതായുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ അറിയിപ്പിനോട് പ്രതികരിക്കകുയായിരുന്നു അഴീക്കോട്.
രാഷ്ട്രീയം ലോകവ്യാപകമായി ചീത്തയാണ്. ശൂദ്രതയുടെയും ശുഷ്‌കതയുടെയും മൂര്‍ത്തീസ്ഥാനമാണ് രാഷ്ട്രീയത്തിന്. പരസ്‌പരം വശ്വാസമില്ലാത്ത അവസ്ഥയാണിന്ന്. പൊതുപ്രവര്‍ത്തനത്തില്‍ നന്മയും മാനവികതയും ഇല്ലാതായി.
സ്‌നേഹിതന്‍ ആരെന്ന് പറയാനാവുന്നല്ല. ഇതിന് മാറ്റം വരണം. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും പറഞ്ഞു തന്ന പാത പുതിയ തലമുറയ്‌ക്ക് കാണിച്ചുകൊടുത്തുകൊണ്ട് നാം അത് പിന്തുടരണം- അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഐഎന്‍ടിയുസി നേതാവായിരുന്ന ഐ.പി കൃഷ്‌ണന്‍ സ്‌മാരക പുരസ്‌കാരം കോണ്‍ഗ്രസ് നേതാവ് വി.എം സുധീകര് നല്‍കി സംസാരിക്കുകയായിരുന്നു അഴീക്കോട്.












Click it and Unblock the Notifications