ഹര്‍ത്താല്‍ യുഡിഎഫ് യോഗത്തില്‍ തര്‍ക്കം
തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ പി.പി തങ്കച്ചന് നിശിത വിമര്‍ശനം. ലാവലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിനിടെ തങ്കച്ചന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്.
ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിയ്‌ക്കില്ലെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു. ഇത് ഹര്‍ത്താലിന്റെ വിജയത്തെ ബാധിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ പറഞ്ഞു. മേലാല്‍ ഇത്തരം പരിപാടികള്‍ താനില്ലെന്ന് ചെന്നത്തല ക്ഷുഭിതനായി പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കണ്‍വീനറുടെ പ്രസ്‌താവന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഹര്‍ത്താല്‍ ഭാഗികമായിരുന്നുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വരാന്‍ കാരണവും ഇതാണെന്ന് ഘടകകക്ഷികള്‍ ആരോപിച്ചു. ഹര്‍ത്താല്‍ ഭാഗികമെന്ന മാധ്യമ റിപ്പോര്‍ട്ടുകല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications