ലാവലിന്‍: യുഡിഎഫ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കരുതെന്ന സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് കാണിച്ച് യുഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
ഗവര്‍ണര്‍ ആര്‍.എസ് ഗവായ് ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും യുഡിഎഫ് തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുകയെന്ന് നിവേദനം നല്‍കിയശേഷം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
യുഡിഎഫ് ഉന്നതതലയോഗം ചേര്‍ന്ന് അംഗീകരിച്ച 12 പേജുള്ള നിവേദനമാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. കേസില്‍ പിണറായിയെയും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്നും അതിനാല്‍ ഗവര്‍ണര്‍ സ്വതന്ത്രമായി തീരുമാനം എടുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളില്‍ മന്ത്രിസഭാ ശുപാര്‍ശയ്‌ക്ക് വിരുദ്ധമായി ഗവര്‍ണര്‍മാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ മന്ത്രസഭാ ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന സുപ്പീംകോടതിയുടെ വിധിയുടെ പകര്‍പ്പ് തുടങ്ങിയവയും നിവേദനത്തോടൊപ്പം നല്‍കിയിട്ടുണ്ട്.
കേസില്‍ കോടതിയെ നേരിടാന്‍ ഇടതുപക്ഷം ഭയപ്പെടുകയാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അഡ്വക്കേറ്റ് ജനറല്‍ പറയുന്നത് പിണറായി കുറ്റക്കാരനല്ലെന്നാണ്. പിന്നെയെന്തിനാണ് അദ്ദേഹം കോടതിയെ നേരിടാന്‍ മടിക്കുന്നത്.
അഡ്വക്കേറ്റ് ജനറല്‍ കാണിച്ചത് ഭരണഘടനാ ലംഘനമാണ്. അഴിമതിയ്‌ക്കെതിരെ പോരാടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഴിമതി വിരുദ്ധം എന്ന് പറയാന്‍പോവും സര്‍ക്കാറിന് കഴിയില്ല- ഉമ്മന്‍ചാണ്ടി പരിഹസിച്ചു.
സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷിക ദിനമായ മെയ് 18 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്നും ലാവലിന്‍ കേസില്‍ സ്വകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 12ന് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications