എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 91.92% വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 91.92% പേര്‍ വിജയിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി എംഎ ബേബിയാണ് ഫലം പ്രഖ്യാപിച്ചത്.
കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലെ 2731 കേന്ദ്രങ്ങളിലായി 4,.46,554 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 4,10,348 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 36,206 പേര്‍ക്ക് ഉന്നതപഠനത്തിനുള്ള അര്‍ഹതയില്ല. രണ്ടോ അതില്‍ കുറവോ വിഷയങ്ങള്‍ തോറ്റവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 19 മുതല്‍ 25 വരെ നടത്തും.
ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്. -96.3%. പാലക്കാടാണ് ഏറ്റവും പിന്നില്‍. 84.02 ശതമാനം പേരാണ് ഇവിടെ വിജയിച്ചത്. 56 സ്കൂളുകള്‍ 90 ശതമാനത്തിന് മുകളില്‍ വിജയം നേടി.
പ്ലസ് ടു ഫലം ഈ മാസം 15നു മുമ്പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണ റെക്കാര്‍ഡ് വേഗതയിലാണ് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം മുതല്‍ ഇതിലും നേരത്തെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
എട്ട് വെബ് സൈറ്റുകളില്‍ നിന്ന് ഫലം അറിയാനാകും. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫലത്തിന്റെ പകര്‍പ്പ് വെബ് സൈറ്റില്‍ നിന്ന് എടുക്കാനുള്ള സംവിധാനവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications