കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ക്ക്‌ രാജ്യസ്‌നേഹം കൂടുതല്‍

  • By Staff
Google Oneindia Malayalam News

Survey reveals Muslim attitudes
ലണ്ടന്‍: മതപരമായ വിവേചനത്തെക്കാള്‍ തൊഴിലില്ലായ്‌മയും ദാരിദ്രവുമാണ്‌ മുസ്ലീം സമൂഹവും യുഎസിലെയും യൂറോപ്പിലേയും പൊതു സമൂഹവുമായുള്ള സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമെന്ന്‌ പഠനങ്ങള്‍. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം സംഘടിപ്പിച്ച ഏറ്റവും വലിയ സര്‍വെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിയ്‌ക്കുന്നത്‌.

യൂറോപ്പിലും യുഎസിലും ഉണ്ടായ മുസ്ലീം തീവ്രവാദ വിഭാഗങ്ങളുടെ ആക്രമണങ്ങള്‍ക്ക്‌ ശേഷം മുസ്ലീം സമൂഹത്തിന്‌ പൊതുധാരയുമായി ഇഴുകി ചേരാന്‍ കഴിയുന്നില്ലെന്ന്‌ വ്യാപകമായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ മുസ്ലീം ജനതയേയും പൊതു സമൂഹത്തെയും പങ്കാളിക്കളാക്കി സര്‍വെ സംഘടിപ്പിയ്‌ക്കപ്പെട്ടത്‌.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ താമസിയ്‌ക്കുന്ന മുസ്ലീം ജനതയ്‌ക്ക്‌‌ അന്യമതങ്ങളില്‍പ്പെട്ട ജനങ്ങളേക്കാള്‍ സ്വന്തം രാജ്യങ്ങളോട്‌ കൂടുതല്‍ കുറള്ളതായി സര്‍വെഫലങ്ങള്‍ തെളിയിക്കുന്നു. 9/11 ന്‌ ശേഷം അമേരിക്കന്‍ പൊതു സമൂഹത്തില്‍ രൂപപ്പെട്ട മുന്‍വിധികള്‍ തച്ചുടയ്‌ക്കുന്നതാണ്‌ സര്‍വെയെന്ന്‌ വിലയിരുത്തപ്പെടുന്നു.

സര്‍വെയില്‍ പങ്കെടുത്ത 77 ശതമാനം മുസ്ലീങ്ങള്‍ തങ്ങളുടെ സ്വദേശമായ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്‌ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ സംസ്‌ക്കാരങ്ങളുമായി ഇഴുകി ചേര്‍ന്ന്‌ അതിന്റെ സ്വത്വത്തെ സ്വാശീകരിച്ചവരാണ്‌. എന്നാല്‍ പൊതു സമൂഹത്തില്‍ ഇത്‌ വെറും 50 ശതമാനം മാത്രമാണ്‌.

തീവ്രവാദത്തെ ചെറുക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ മുസ്ലീങ്ങള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിച്ചുവെന്ന വാദവും അടിസ്ഥാരഹിതമാണെന്ന്‌ സര്‍വെ തെളിയിക്കുന്നു. തങ്ങള്‍ അധിവസിയ്‌ക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം അടിയുറച്ചതാണ്‌.

ബ്രിട്ടന്‍ ഫ്രാന്‍സ്‌, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ 500 മുസ്ലീങ്ങളിലും 1000 പൊതു ജനങ്ങളിലും വീതം നടത്തിയ സര്‍വെയിലാണ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മുസ്ലീം വിരുദ്ധ മുന്‍വിധികള്‍ പൊളിച്ചെഴുതപ്പെടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X