പന്നിപ്പനി 200കോടിജനങ്ങള്‍ക്ക് പകര്‍ന്നേയ്‌ക്കും
ന്യൂയോര്‍ക്ക്: പന്നിപ്പനി രാജ്യാന്തര തലത്തില്‍ 200 കോടി ജനങ്ങളിലേയ്‌ക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
എച്ച1എന്‍1 വൈറസ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന തലവന്‍ കെയ്‌ജി ഫുക്കുഡയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പകര്‍ച്ചപ്പനി വിഭാഗത്തില്‍പ്പെട്ട രോഗങ്ങള്‍ ലോകത്തെ മൂന്നിലൊന്ന് ജനങ്ങളെ ബാധിക്കുന്നതാണ് മുന്‍കാല അനുഭവങ്ങള്‍.
അതുകൊണ്ടുതന്നെ പന്നിപ്പനിബാധയിലും ഈ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗഭീഷണി രണ്ട് വര്‍ഷത്തേയ്‌ക്ക് നീണ്ടുനിന്നേയ്‌ക്കുമെന്നും യുദ്ധം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, എച്ച്‌ഐവി ബാധ തുടങ്ങിയ ഘടകങ്ങള്‍ ഈ പനിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇതിനിടെ പന്നിപ്പനി പ്രതിരോധമരുന്ന് നിര്‍മ്മിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വെള്ളിയാഴ്‌ച യോഗംചേരുന്നുണ്ട്. തായ്‌ലാന്‍ഡിലാണ് യോഗം നടക്കുക.
ഇതുവരെ ലോകത്ത് 2000ത്തോളം ആളുകളില്‍ എച്ച്1എന്‍1 വൈറസ് ബാധയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, സ്വീഡന്, പോളണ്ട് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications