മാര്‍പ്പാപ്പയുടെ അംഗരക്ഷകരായി വനിതകളും

സ്വസ്സ് ഗാര്‍ഡുകളായി വനിതകളെ നിയമിക്കുന്നതില്‍ അഞ്ഞൂറു വര്‍ഷമായി നിരോധനമുണ്ടായിരുന്നു. സ്വിസ്സ് ഗാര്‍ഡ്‌സിന്റെ ഇതുവരെയുള്ള തലവന്‍മാര്‍ക്കെല്ലാം വനിതളെ നിയമിക്കുന്ന കാര്യത്തില്‍ എതിരഭിപ്രായമായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സൈന്യാധിപന്‍ ഡാനിയേല്‍ ആന്റിഗെ സൈന്യത്തില്‍ വനിതകളെ നിയമിക്കുമെന്ന തീരുമാനത്തിലാണ്. അച്ചടക്കത്തിനും വിശ്വസ്‌തതയ്‌ക്കും പേരുകേട്ട സ്വസ്സ് ഗാര്‍ഡ്‌സ് എന്നറിയപ്പെടുന്ന ഈ ഭടന്മാരടങ്ങുന്ന വത്തിക്കാന്റെ പട്ടാളമാണ് ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം. 110 ഭടന്മാരാണ് സേനയിലുള്ളത്.
നിറപ്പകിട്ടേറിയ യൂണിഫോം ധരിക്കുന്ന ഇവരുടെ ആയുധം മഴുവിന്റെയും കുന്തത്തിന്റെയും സംയുക്ത രൂപത്തിലുള്ള ഒന്നാണ്. സ്‌ത്രീകള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നത് സംബന്ധിച്ച പ്രശ്‌നമായിരുന്നു സൈന്യത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്താനുള്ള കാരണമായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അത്തരം പ്രശ്‌നങ്ങളെ ഫലപ്രദമായി മറികടക്കാന്‍ കഴിയുമെന്നാണ് ആന്റിഗെ പറയുന്നത്.












Click it and Unblock the Notifications