Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷിനെതിരെയുള്ള പരാമര്‍ശം: മൊയ്‌ലിയെ മാറ്റി

ദില്ലി: കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്നും എം വീരപ്പമൊയ്‌ലിയെ നീക്കി. തിരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസുമായി അടുക്കുമെന്ന്‌ കരുതപ്പെട്ടിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ്‌ മൊയ്‌ലിയെ തല്‍സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്‌തതെന്നാണ്‌ സൂചന.

നിതീഷിനെതിരെ പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ്‌ മൊയ്‌ലിയെ മാറ്റി പകരം മാധ്യമവിഭാഗം അധ്യക്ഷ സ്ഥാനത്ത്‌ ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയെ നിയമിച്ചകാര്യം കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചത്‌.

എന്നാല്‍ നിതീഷിനെതിരെയുള്ള പരാമര്‍ശത്തെത്തുടര്‍ന്നല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊയ്‌ലി സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന്‌ താല്‍ക്കാലികമായി സ്ഥാനത്തില്‍ മാറ്റം വരുത്തുകയാണുണ്ടായതെന്നാണ്‌ പാര്‍ട്ടിയുടെ വിശദീകരണം.

തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ നിതീഷ്‌ കുമാറിന്റെ സഹായം ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ്‌ കരുതിയിരുന്നത്‌. ബീഹാര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‌ ഫുള്‍ മാര്‍ക്ക്‌ നല്‍കിയിരുന്നു.

എന്നാല്‍ രാഹുലിന്റെ നീക്കം ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെ രോഷാകുലനാക്കി. പ്രതിഷേധപ്രകടനം എന്ന നിലയില്‍ വെള്ളിയാഴ്‌ച നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നും ലാലു വിട്ടു നില്‍ക്കുകയും ചെയ്‌തു. എല്‍ജെപി നേതാവ്‌ റാംവിലാസ്‌ പസ്വാനും കോണ്‍ഗ്രസിന്റെ നിലപാടില്‍ എതിര്‍പ്പുണ്ട്‌.

ലാലുവിനെ അനുനയിപ്പിക്കാനായി നിതീഷിനെതിരെ മൊയ്‌ലി നടത്തിയ പ്രസ്‌താവനയാണ്‌ അദ്ദേഹത്തിന്‌ പാരയായതെന്നാണ്‌ പറയപ്പെടുന്നത്‌. കര്‍ണാടകത്തിലെ ചിക്കബെല്ലാപൂരിലാണ്‌ വീരപ്പമൊയ്‌ലി മത്സരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+