Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയിലേയ്‌ക്ക്‌ സൈന്യത്തെ അയക്കില്ല: മന്‍മോഹന്‍

ചെന്നൈ: ശ്രീലങ്കയിലേയ്‌ക്ക്‌ ഇന്ത്യ സൈന്യത്തെ അയയ്‌ക്കില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ വ്യക്തമാക്കി.

പരമാധികാരമുള്ള ഒരു രാജ്യത്തേയ്‌ക്ക്‌ സൈന്യത്തെ അയയ്‌ക്കുന്നത്‌ എളുപ്പമുള്ള കാര്യമല്ല. ശ്രീലങ്കയിലെ പ്രശ്‌നം സൈനിക നടപടികളിലൂടെ പരിഹരിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്‌ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തമിഴ്‌ വംശജരെ അംഗീകരിക്കാന്‍ ശ്രീലങ്കയിലെ സര്‍ക്കാര്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. ലങ്കയിലെ തമിഴ്‌ വംശജരുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ ഉത്‌കണ്‌ഠയുണ്ട്‌.

ലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന്‌ മുന്‍ഗണനനല്‍കേണ്ടതുണ്ട്‌. എല്‍ടിടിഇ ഭീകരസംഘടനയാണ്‌. ശ്രീലങ്കയില്‍ തമിഴ്‌ വംശജര്‍ക്ക്‌ ജീവിക്കാന്‍ സാധിക്കുന്ന ചുറ്റുപാട്‌ ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യം വര്‍ധിച്ച്‌ വരുകയാണെന്ന്‌ പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും ഉറപ്പിച്ച്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+