Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മില്‍ പ്രതിസന്ധിയില്ല: വൈക്കം വിശ്വന്‍

കോഴിക്കോട്‌: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സിപിഎമ്മില്‍ യാതൊരു വിധ പ്രതിസന്ധിയും ഇല്ലെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍.

മുഖ്യമന്ത്രിയെ മാറ്റുന്നകാര്യം ഇപ്പോള്‍ സിപിഎമ്മിന്റെ പരിഗണനയിലില്ല. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിട്ടതുകൊണ്ട്‌ അങ്ങനെ നടക്കണമെന്നില്ല. ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ നടപടി സംബന്ധിച്ചുള്ള പ്രശ്‌നം സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ളതാണ്‌.

പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ കാഴ്‌ചപ്പാട്‌ നേരത്തേ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സമീപനത്തോടെ പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേസാണിത്‌. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്ന്‌ പാര്‍ട്ടി നേരത്തേ അറിയിച്ചിട്ടുണ്ട്‌- വിശ്വന്‍ പറഞ്ഞു.

സിപിഎം സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്‌. പ്രതിപക്ഷം ഗവര്‍ണറെ കണ്ട കാര്യം മാത്രമാണ്‌ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്‌തത്‌-അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ വേണ്ടിയാണ്‌ സെക്രട്ടറിയ്‌ക്കെതിരെ ഇത്തരത്തിലൊരു കേസ്‌ വന്നതെന്ന്‌ പറഞ്ഞ വിശ്വന്‍ മന്ത്രിസഭയില്‍ പിന്തുണ പ്രശ്‌നം എന്താണെന്നും മറ്റും തനിക്കറിയില്ലെന്നും വ്യക്തമാക്കി. കോഴിക്കോട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+