ഗിലാനിയെ വധിക്കുമെന്ന് താലിബാന്‍
ഇസ്ലാമബാദ്: പാകിസ്‌താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെയും കൊലപ്പെടുത്തുമെന്ന് താലിബാന്‍.
സ്വാത് മേഖലയില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ നേതാക്കളെയും കുടുംബങ്ങളെയും ഇല്ലായ്‌മ ചെയ്യുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പേര് വെളിപ്പെടുത്താത്ത താലിബാന്‍ കമാന്‍ഡറെ ഉദ്ധരിച്ച് പാക് പത്രമായ ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മതവിശ്വാസം എന്ന നിലയില്‍ മലാകന്ദ് മേഖലയില്‍ ശരീയത് നിയമം നടപ്പാക്കാന്‍ ഗീലാനി അനുമതി നല്‍കുമെന്നാണ് കരുതിയത്. പക്ഷേ ഗിലാനി യുദ്ധത്തിന് പുറപ്പെടുകയാണുണ്ടായത്- കമാന്‍ഡര്‍ പറയുന്നു.
സ്വാത് താഴ് വരയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും താലിബാനെ തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ദിവസം ഗിലാനി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളെ വധിക്കാന്‍ താലിബാന്‍ പദ്ധതിയിട്ടത്. അതേസമയം പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് സ്വാത് മേഖലയില്‍ നിന്നുള്ള കൂട്ടപ്പലാനയനം തുടരുകയാണ്.
മുള്‍ട്ടാനിലുള്ള ഗീലാനിയുടെ വീടും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ശവകൂടീരവും തകര്‍ക്കാന്‍ താലിബാന്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications