വിഎസിനെ മാറ്റാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല: സിപിഐ
ദില്ലി: മുഖ്യമന്ത്രിയെ മാറ്റണമെങ്കില്‍ മുന്നണിയിലെ എല്ലാ കക്ഷികളുമായി കൂടിയാലോചിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍.
എല്‍ഡിഎഫ് എന്നത് വിവിധ കക്ഷികളുടെ സംവിധാനമാണ്. മറ്റു കക്ഷികളുമായി കൂടിയാലോചിച്ചശേഷം മാത്രമേ മുഖ്യമന്ത്രിയെ മാറ്റാന്‍ കഴിയൂ. ഇപ്പോള്‍ അതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു എന്നത് സിപിഎം തന്നെ നിഷേധിച്ച കാര്യമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ പ്രസക്തിയില്ല- ബര്‍ദന്‍ വ്യക്തമാക്കി.
കേന്ദ്രത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ബര്‍ദന്‍ നിഷേധിച്ചു. ഒരു കാരണവശാലും കോണ്‍ഗ്രസിന് പിന്തുണ നല്‍കില്ല. പ്രകാശ് കാരാട്ടിന്റെ പ്രസ്‌താവനയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ്.
കോണ്‍ഗ്രസിന് വേണമെങ്കില്‍ മൂന്നാം മുന്നണി സര്‍ക്കാറിനെ പിന്തുണയ്‌ക്കാം. അതു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. ഇത്തരം കാര്യങ്ങള്‍ മെയ് 16ന് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പറയാം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications