കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഇടതുപക്ഷം പിന്തുണച്ചേയ്‌ക്കും

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: മൂന്നാം മുന്നണിയ്‌ക്ക്‌ രൂപം നല്‍കുകയും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌ത ഇടതുമുന്നണി അവസാനം അയയുന്നു.

കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ മെയ്‌ 16ന്‌ ശേഷം അതായത്‌ തിരഞ്ഞെടുപ്പ്‌ ഫലം വന്നശേഷം തീരുമാനമെടുക്കുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ ശനിയാഴ്‌ച മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ്‌ പാര്‍ട്ടിയുടെ പുതിയ നിലപാടിനെക്കുറിച്ച്‌ കാരാട്ട്‌ സൂചന നല്‍കിയത്‌.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമോയെന്ന ചോദ്യത്തിന്‌ ആദ്യം തിരഞ്ഞെടുപ്പുഫലം വരട്ടെ, 16ന്‌ ശേഷം നമുക്ക്‌ ആലോചിക്കാം എന്നായിരുന്നു കാരാട്ടിന്റെ മറുപടി. അതേസമയംതന്നെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയ്‌ക്ക്‌ മങ്ങലേറ്റതും സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ത്തന്നെ അത്‌ ബിജെപിയുടെ പിന്തുണയോടെ വേണ്ടിവരുമെന്നുമുള്ള വസ്‌തുതയാണ്‌ നിലപാട്‌ മാറ്റാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നാണ്‌ സൂചന.

മൂന്നാം മുന്നണി സര്‍ക്കാറിനെ പിന്തുണയ്‌ക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇടതുപക്ഷകക്ഷികള്‍ പങ്കാളികളാകുന്ന സര്‍ക്കാറിനെ പിന്തുണയ്‌ക്കില്ലെന്ന്‌ ബിജെപയും പറഞ്ഞിട്ടുണ്ട്‌. ബംഗാളിലെ സ്ഥിതിയും കാരാട്ടിന്റെ പുതിയ സമീപനത്തിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.

ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎമ്മിനും മറ്റ്‌ ഇടത്‌ കക്ഷികള്‍ക്കും വലിയ ഭീഷണിയാണ്‌. ഈ സഖ്യം തുടര്‍ന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വെല്ലുവിളി നേരിടേണ്ടിവരും.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭയ്‌ക്ക്‌ ഇടതുപക്ഷം പിന്തുണ നല്‍കിയാല്‍ മമത ബാനര്‍ജി ക്രമേണ കോണ്‍ഗ്രസില്‍ നിന്നും അകന്നുകൊള്ളുമെന്നാണ്‌ സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X