Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ ഇതര കക്ഷികളുമായി സഖ്യമില്ല: നിതീഷ്‌

പട്‌ന: എന്‍ഡിഎയിലില്ലാത്ത കക്ഷികളാരുമായി ബന്ധമുണ്ടാക്കുകയില്ലെന്ന്‌ ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ്‌ നേതാവുമായ നിതീഷ്‌ കുമാര്‍.

സഖ്യമുണ്ടാക്കുന്നതിനായി എന്‍ഡിഎയ്‌ക്ക്‌ പുറത്തുള്ള ഒരു പാര്‍ട്ടിയുമായും നേതാവുമായും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം നേരത്തേതന്നെ ഞാന്‍ വ്യക്തമാക്കിയതാണ്‌. ഇതിനായി എന്നെയും ആരും സമീപിച്ചിട്ടില്ല. എന്‍ഡിഎയ്‌ക്ക്‌ പുറത്തുള്ള ആരുമായും ജനതാദള്‍ യു സഖ്യമുണ്ടാക്കില്ല- അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ലുധിയാനയില്‍ നടക്കുന്ന എന്‍ഡിഎ തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാനായി പുറപ്പെടുമ്പോഴാണ്‌ നിതീഷ്‌ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.

നിതീഷിനെ വശത്താക്കാന്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം നയം വ്യക്തമാക്കിയത്‌.

എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഏറ്റവും വലിയ മുന്നണിയായി മാറുമെന്ന്‌ നിതീഷ്‌ പറഞ്ഞു. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎയിലേയ്‌ക്ക വരുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലുധിയാനയില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ്‌ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കുന്നുണ്ട്‌.

എന്‍ഡിഎയിലെ മുഴുവന്‍ സഖ്യകക്ഷികളും റാലിക്കെത്തിയിട്ടുണ്ട്‌. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനിയാണ്‌ റാലി നയിക്കുന്നത്‌.

അകാലി ദളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്‌. രാജ്‌നാഥ്‌ സിങ്‌, നരേന്ദ്രമോഡി നിതീഷ്‌ കുമാര്‍, വെങ്കയ്യ നായിഡു, സുഷ്‌മ സ്വരാജ്‌, ഉദ്ധവ്‌ താക്കറെ, ശരത്‌ യാദവ്‌ തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+