കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ല: രാമചന്ദ്രന്‍ പിള്ള
ദില്ലി: കേന്ദ്രത്തില്‍ കോണ്‍ഗ്രിസിനെ സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണയ്‌ക്കില്ലെന്ന നിലപാടില്‍ നിന്നം സിപിഎം മാറിയിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാന്‍ സിപിഎം തീരുമാനിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകല്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്- അദ്ദേഹം പറഞ്ഞു.
നയപരമായ ഭിന്നതയെത്തുടര്‍ന്നാണ് യുപിഎയ്‌ക്കുള്ള പിണ്‌തുണ നേരത്തേ ഇടതുപക്ഷം പിന്‍വലിച്ചത്. കേന്ദ്രത്തില്‍ ബിജെപി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന കാര്യം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനിക്കുമെന്ന് പ്രകാശ് കാരാട്ട് ശനിയാഴ്‌ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി രാമചന്ദ്രന്‍പിള്ള രംഗത്തെത്തിയത്.












Click it and Unblock the Notifications