ടിആര്‍എസ് എന്‍ഡിഎയിലേയ്‌ക്ക്
ലുധിയാന: അന്ധ്രപ്രദേശില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന രാഷ്ട്രസമതി(ടിആര്‍എസ്) ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേരാന്‍ സാധ്യത.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ചേരുന്ന ടിആര്‍എസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഇതോടെ മൂന്നാം മുന്നണിയില്‍ ടിആര്‍എസുമുണ്ടാകുമെന്ന ഇടതുപക്ഷത്തിന്റെ പ്രതീക്ഷയ്‌ക്ക് തിരിച്ചടിയായി.
ഇതിനിടെ അവസാനഘട്ട വോട്ടെടുപ്പിന്റെ മുന്നോടിയായി പഞ്ചാബിലെ ലുധിയാനയില്‍ ഞായറാഴ്‌ച നടക്കുന്ന എന്‍ഡിഎ ശക്തിപ്രകടനത്തില്‍ ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു പങ്കെടുക്കുമെന്നറിയുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കും.
ടിആര്‍എസിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി മുമ്പേതന്നെ ഊര്‍ജിതമാക്കിയിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി ടിആര്‍എസിനുണ്ടായ അഭിപ്രായഭിന്നത മുതലെടുക്കാനും ബിജെപി ശ്രമിച്ചു. ഇതേത്തുടര്‍ന്നാണ് എന്‍ഡിഎ സമ്മേളനത്തിലേയ്‌ക്ക് ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍ ടിആര്‍എസിന് അയച്ചത്.
ഈ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം ചന്ദ്രശേഖര്‍ റാവു കൈക്കൊള്ളുമെന്ന് ശനിയാഴ്‌ച ടിആര്‍എസിന്റെ മുതിര്‍ന്ന നേതാവ് വിനോദ് കുമാര്‍ ദില്ലിയില്‍ അറിയിച്ചു.
ബിജെപി അധികാരത്തില്‍ വന്നാല്‍ നൂറു ദിവസത്തിനുള്ളില്‍ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് എല്‍കെ അദ്വാനി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ടിആര്‍എസിനെ എന്‍ഡിഎയുമായി അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications