വന്ധ്യംകരണ വിവാദം: വരുണ്‍ തലയൂരി

തന്റെ പിതാവ് സഞ്ജയ് ഗാന്ധി പണ്ടുനടപ്പാക്കിയ നിര്‍ബ്ബന്ധിത വന്ധ്യംകരണ നയം പുനരുജ്ജീവിപ്പിക്കണമെന്ന് വരുണ്‍ പറഞ്ഞതായി ബ്രിട്ടീഷ് പത്രമായ ദെ ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയത്.
തങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് വരുണ്‍ ഇങ്ങനെ പറഞ്ഞതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഒടുവില്‍ പ്രശ്നം പുലിവാലാകുമെന്ന് കണ്ട വരുണ്‍ ഇത് നിഷേധിച്ച് ബോധവല്‍ക്കരണത്തിലൂന്നിയ കുടുംബാസൂത്രണ പരിപാടി നടപ്പാക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് പറഞ്ഞ് പ്രസ്താവനയിറക്കി തല്ക്കാലം കുരുക്കില്‍ നിന്നും തലയൂരി.
ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് മാത്രമാണ് വരുണ്‍ സംസാരിച്ചതെന്നും പഴയ വന്ധ്യംകരണ നയത്തോട് അദ്ദേഹത്തിന് യോജിപ്പാണുള്ളതെന്നുമാണ് ടെലിഗ്രാഫ് ലേഖകന്‍ ഡീന്നെല്കണ് പറയുന്നത്. സൈനിക സേവനം നിര്‍ബ്ബന്ധമാക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുമെന്നും വരുണ്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ജാതി, മതഭേദമെന്യേ എല്ലാ ഇന്ത്യക്കാരും ഒന്നിക്കുന്നതിന് അത് ഗുണകരമാകുമെന്നാണ് വരുണിന്റെ അഭിപ്രായം. വന്ധ്യം കരണത്തെക്കുറിച്ചുള്ള വരുണിന്റെ അഭിപ്രായം ബിജെപിയെയും പ്രശ്നത്തിലാക്കിയിരുന്നു. വരുണ്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് പാര്‍ട്ടി തലയൂരാന്‍ ശ്രമിച്ചു.
പിന്നീടാണ് വരുണ്‍ സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയതിന് ശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം വരുണിനെ യുപി സര്‍ക്കാര്‍ അറസ്റ്റുചെയ്ത നടപടി സംസ്ഥാന ഉപദേശക ബോര്‍ഡ് റദ്ദാക്കിയതിന് പിറ്റേന്നാണ് വരുണ്‍ പുതിയ പ്രശ്നം ഉണ്ടാക്കിയത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications