Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്‌ രാജവയ്‌ക്കേണ്ടതില്ല: വെളിയം

Veliyam Bhargavan
ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിഎസ്‌ മാറേണ്ടതില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. വിഎസ്‌ രാജിവയ്‌ക്കണമെന്ന്‌ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വെറും മാധ്യമസൃഷ്ടിമാത്രമാണ്‌. മുഖ്യമന്ത്രി മാറണമെന്ന്‌ സിപിഐയ്‌ക്ക്‌ അഭിപ്രായമില്ല. ലാവലിന്‍ കേസ്‌ പഴയ കേസാണ്‌ അതിന്റെ പേരില്‍ ആരും ഗവേഷണം നടത്തേണ്ടതില്ല- വെളിയം പറഞ്ഞു.

കേസ്‌ സംബന്ധിച്ച നിലപാടുകള്‍ മന്ത്രിസഭതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇക്കാര്യം സിപിഐയോ മറ്റു ഘടകകക്ഷികളോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു പറഞ്ഞ വെളിയം അഴിമതിക്കെതിരായ സിപിഐ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.

പിണറായി വിജയനോടോ വിഎസിനോടോ തങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു മമതയുമില്ല, രണ്ടുപേരും ഒരുപോലെയാണ്‌. ഘടകകക്ഷികള്‍ എന്ന നിലയില്‍ ഞങ്ങളുടെ മന്ത്രിമാര്‍ അവരുടെ അഭിപ്രായം പറഞ്ഞു കാണും. പ്രശ്‌നത്തില്‍ ഗവര്‍ണറാണ്‌ ഇനി ഉചിതമായ തീരുമാനം എടുക്കേണ്ടത്‌- വെളിയം പറഞ്ഞു.

ലാവലിന്‍ കേസില്‍ വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിച്ച വിഎസ്‌ രാജിവയ്‌ക്കണമെന്ന ആവശ്യം സംസ്ഥാന ഘടകത്തില്‍ ശക്തമായിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ വിഎസിനെ സംരക്ഷിക്കുമെന്ന്‌ സിപിഐ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+