മുംബൈ മോഡല്‍ ആക്രമണം ആവര്‍ത്തിച്ചേയ്ക്കും
വാഷിങ്ടണ്‍: 2008ല്‍ നടന്ന മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മാതൃകയില്‍ രാജ്യത്ത് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സിഐഎ ദക്ഷിണേഷ്യാ വിഭാഗത്തില്‍ നിന്നും വിരമിച്ച ബ്രൂസ് ഒ റീഡല്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാക്കിസ്താനിലെ ജിഹാദുകള്‍ ഇപ്പോഴും ഇന്ത്യയെ ലക്ഷ്യമിടുന്നുണ്ട്. മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ അകല്‍ച്ചയും സംഘര്‍ഷവും ഇപ്പോഴും മാറിയിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇനിയും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പാക് സൈന്യത്തിന്റെ 80 ശതമാനവും ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് നിയോഗിക്കപ്പെടും. മാത്രമല്ല ആ സാഹചര്യത്തില്‍ ആഭ്യന്തര ജിഹാദികളെ നിരീക്ഷിക്കാന്‍ സൈന്യത്തിന് കഴിയാതെവരും. ഇത്തരത്തില്‍ സൈന്യത്തിന്റെ ശ്രദ്ധ മാറ്റുന്നതിനാണ് തീവ്രവാദികള്‍ ഇന്ത്യയെ ആക്രമിക്കുന്നത് എന്നാണ് ബ്രൂസ് പറയുന്നത്.
വിദേശ ബന്ധം സംബന്ധിച്ചുള്ള ഒരു കൗണ്‍സിലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാക്കിസ്ഥാന്റെ ഭീഷണി ആഭ്യന്തര തീവ്രവാദം തന്നെയാണെന്ന കാര്യം അവര്‍ മനസ്സിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
അവിടത്തെ സൈന്യം ഇപ്പോഴും ഇന്ത്യയെ ശത്രുവായി കാണുകയും ഇന്ത്യയില്‍ നിന്നുള്ള ഭീഷണി നേരിടാനുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിനകത്തുള്ള തീവ്രവാദ സംഘടനകള്‍ക്ക് വളരാന്‍ സാഹചര്യം നല്‍കുന്നുണ്ടെന്ന കാര്യം പാക് അധികൃതര്‍ ആലോചിക്കുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications