ഇന്ത്യ പാകിസ്‌താന്റെ ശത്രുവല്ല: സര്‍ദാരി

അമേരിക്കയിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ദാരി ഇങ്ങനെ പറഞ്ഞത്. പാകിസ്‌താന് ഇന്ത്യ ഭീഷണിയല്ലെന്ന് അവിടത്തെ ഒരു ഉന്നത നേതാവ് പരസ്യമായി പറയുന്നത് ഇതാദ്യമായാണ്.
ഇന്ത്യയെ ഒരിക്കലും ഒരു ഭീഷണിയായി കണ്ടിട്ടില്ലെന്നും അയല്‍ക്കാരായിട്ടാണ് പരിഗണിച്ചതെന്നുമാണ് സര്‍ദാരി പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം പലതവണ മോശമായിട്ടുണ്ട്. മൂന്നുതവണ യുദ്ധം ഉണ്ടായി- സര്‍ദാരി ചൂണ്ടിക്കാട്ടി.
ഇന്ത്യയല്ല സ്വന്തം മണ്ണിലെ തീവ്രവാദികളാണ് പാകിസ്‌താന്റെ ശത്രുക്കളെന്ന് അമേരിക്കയിലെ ഒബാമ ഭരണകൂടം പാകിസ്‌താനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത് നേതാക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് സര്‍ദാരിയുടെ പ്രസ്‌താവനയ്‌ക്കു പിന്നിലെ പ്രേരണയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയെ്‌ക്കതിരായ പാക് വികാരം തെറ്റാണെന്ന് അധികാരത്തില്‍ നൂറു ദിവസം തികച്ച ദിവസം നടത്തിയ പ്രസംഗത്തില്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ഇക്കാര്യം നേരത്തേ പറഞ്ഞിരുന്നു.












Click it and Unblock the Notifications