നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ജയപ്രദ

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അസം ഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെ ഗുരുതരമായ ആരോപണമാണ് ജയപ്രദ ഉന്നയിച്ചിരിയ്ക്കുന്നത്. അസംഖാന്റെ ഈ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ജയപ്രദ പറഞ്ഞു.
അസം ഖാന്‍ എനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണ്. എന്നാല്‍ വിലകുറഞ്ഞ പ്രചരണം വഴി എന്റെ പ്രതിച്‌ഛായ തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്‌ത്രീകള്‍ക്കും അപമാനകരമാണ്.
എനിക്കെതിരെ പുറത്തിറക്കിയ സിഡികള്‍ ഇതുവരെ കണ്ടിട്ടില്ല. എങ്കിലും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക തന്നെ ചെയ്യും ജയപ്രദ പറഞ്ഞു.












Click it and Unblock the Notifications