കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന്‌ ജയപ്രദ

  • By Staff
Google Oneindia Malayalam News

Jaya Prada
ദില്ലി: സമാജ് വാദി പാര്‍ട്ടിയ്ക്കുള്ളിലെ ചേരിപ്പോര് രൂക്ഷമാക്കി കൊണ്ട് മുന്‍ സിനിമാ താരവും എസ് പിയുടെ രാംപുര്‍ സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ രംഗത്തെത്തി.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്‌ അസം ഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെ ഗുരുതരമായ ആരോപണമാണ് ജയപ്രദ ഉന്നയിച്ചിരിയ്ക്കുന്നത്. അസംഖാന്റെ ഈ നടപടിക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്നും ജയപ്രദ പറഞ്ഞു.

അസം ഖാന്‍ എനിക്ക്‌ മുതിര്‍ന്ന സഹോദരനെ പോലെയാണ്‌. എന്നാല്‍ വിലകുറഞ്ഞ പ്രചരണം വഴി എന്റെ പ്രതിച്‌ഛായ തകര്‍ക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്‌ത്രീകള്‍ക്കും അപമാനകരമാണ്‌.

എനിക്കെതിരെ പുറത്തിറക്കിയ സിഡികള്‍ ഇതുവരെ കണ്ടിട്ടില്ല. എങ്കിലും ഇതിനെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കുക തന്നെ ചെയ്യും ജയപ്രദ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X