വിമാനയാത്രാ കേസ്: അന്തിമ വിധി തിങ്കളാഴ്ച
ചെന്നൈ: മുന്‍മന്ത്രി പിജെ ജോസഫ് എംഎല്‍എ ഉള്‍പ്പെട്ട വിമാനയാത്രാ കേസില്‍ ചെന്നൈ ശ്രീപെരുപുതൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്‌ച അന്തിമ വിധി പ്രഖ്യാപിയ്‌ക്കും.
പത്തു മാസം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് വിധി പ്രഖ്യാപിയ്‌ക്കുന്നത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനയാത്രയ്‌ക്കിടെ സഹയാത്രികയായിരുന്നു ലക്ഷ്‌മി ഗോപകുമാറിനോട് പിജെ ജോസഫ് അപമര്യാദയായി എന്നാണ് കേസ്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന പിജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കോടതി കുറ്റവിമുക്തനാക്കിയാല്‍ പിജെ ജോസഫ് മന്ത്രിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്ന ചോദ്യം.












Click it and Unblock the Notifications