സോമനാഥിനെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും: ബുദ്ധദേവ
കൊല്‍ക്കത്ത: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്തായ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ.
സ്വന്തം രീതിയിലുള്ള ശ്രമങ്ങളാണു നടത്തുന്നത്. സോമനാഥ് പോയതിലൂടെ പാര്‍ട്ടിയ്ക്കുണ്ടായ നഷ്ടം വലുതാണ്. അദ്ദേഹത്തെ പോലൊരു നേതാവിനെ നഷ്ടപ്പെടുക പാര്‍ട്ടിയെ സംബന്ധിച്ചും വ്യക്തിപരമായും അല്‍പം വേദനാജനകമാണ്. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തിലാണ് ബുദ്ധദേവ് ഇക്കാര്യം പറഞ്ഞത്.
ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി നേതൃത്വമാണ്. ഇത് സംബന്ധിച്ച് ദില്ലിയിലേയും ബംഗാളിലെയും സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയെന്നും ഭട്ടാചാര്യ വ്യക്തമാക്കി. അതേസമയം, അച്ചടക്ക ലംഘനത്തിനു പാര്‍ട്ടി പുറത്താക്കിയ സെയ്ഫുദ്ദിന്‍ ചൗധരിയെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്കാന്‍ ബുദ്ധദേവ് തയാറായില്ല.












Click it and Unblock the Notifications