അവസാനഘട്ട പ്രചാരണം തിങ്കളാഴ്‌ച സമാപിയ്‌ക്കും
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം തിങ്കളാഴ്‌ച അവസാനിയ്‌ക്കും. ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്.
ഒമ്പത് സംസ്ഥാനങ്ങളിലായി 46 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് (39), യുപി (11), പഞ്ചാബ് (9), ഉത്തരഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (4), ജമ്മു കശ്‌മീര്‍ (2), പുതുച്ചേരി(1), ചണ്ഡീഗണ്ഡ്(1) എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
നക്‌സല്‍ ഭീഷണിയുള്ള സാഹചര്യത്തില്‍ അതീവ സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 16നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications