സ്ഥാനമുണ്ടെങ്കില്‍ സര്‍ക്കാരില്‍ ചേരും: ബുദ്ധ
കൊല്‍ക്കത്ത: ക്രിയാത്മകമായ പങ്കുവഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാറില്‍ പങ്കാളികളാകുന്നകാര്യം സിപിഎം പരിഗണിക്കുകയുള്ളുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ.
ബിജെപിയെയും കോണ്‍ഗ്രസിനെയും ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നതും ഇതിനുതന്നെയാണ്. അതിനുവേണ്ടി ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും പുറകെ പോകാന്‍ സിപഎമ്മില്ല.
രാജ്യത്തിന്റെ ആഭ്യന്തര, സാമ്പത്തിക രംഗങ്ങളിലും വിദേശ നയങ്ങളിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കില്‍ മാത്രമേ സിപിഎം പുതിയ ബദല്‍ സര്‍ക്കാറില്‍ പങ്കാളികളാവുകയുള്ളു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരികരണ കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും ബുദ്ധദേവ് വ്യക്തമാക്കി.
ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മതേതരകക്ഷികള്‍ എല്ലാം കോണ്‍ഗ്രസ് നയിക്കുന്ന ഒരു സര്‍ക്കാറിനെ പിന്തുണച്ച് കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന കോണ്‍ഗ്രസ് വക്താവ് അശ്വനി കുമാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications