ലാവലിന്‍: ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല
ദില്ലി: ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുത വകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതിയില്‍ നിലവിലുള്ള കേസായതിനാല്‍ ഇപ്പോള്‍ പരിഗണിയ്ക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി നിലപാട്.
ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന് കാണിച്ച് ക്രൈം മാസികയുടെ പത്രാധിപര്‍ നന്ദകുമാറാണ് ഹര്‍ജി നല്കിയിരുന്നത്.












Click it and Unblock the Notifications