എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം: ഗവര്‍ണര്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച തീരുമാനം വൈകുന്നത് മനഃപൂര്‍വമല്ലെന്ന് സംസ്ഥാന ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ ഓഫീസ് വ്യക്തമാക്കി.
ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് വിശദീകരണം നല്‍കുന്നതെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസില്‍ നിയമോപദേശം സംബന്ധിച്ച് സര്‍ക്കാരിനോട് കൂടുതല്‍ അഭിപ്രായം ചോദിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശവും മന്ത്രിസഭാ തീരുമാനത്തിന്റെ മിനുട്സും സിബിഐ റിപ്പോര്‍ട്ടും മറ്റു അനുബന്ധ രേഖകളും ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചില കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടന്‍ ലഭിയ്ക്കുമെന്നാണ് കരുതുന്നത്. അവ കിട്ടുന്ന മുറയ്ക്ക് രേഖകള്‍ മുഴുവന്‍ പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications