വിഎസിനെ വിമര്‍ശിച്ചത് പാര്‍ട്ടി പ്രശ്നം: പാലൊളി
മലപ്പുറം: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടിയിലെ പ്രശ്നമാണെന്നും അക്കാര്യം ചര്‍ച്ചയിലൂടെ പരിഗണിയ്ക്കുമെന്നും മന്ത്രി പാലൊളി മുഹമ്മദ്കുട്ടി.
മലപ്പുറം പ്രസ്ക്ലബ് ഞായറാഴ്ച സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാവലിന്‍ പ്രശ്നത്തില്‍ വിഎസിന് വിമര്‍ശനം നേരിടേണ്ടിവന്നില്ലേയെന്ന ചോദ്യത്തിന് അത് വേറെ പ്രശ്നമാണ് പാര്‍ട്ടിയിലെ പ്രശ്നമായതുകൊണ്ടുതന്നെ അത് ചര്‍ച്ചയിലൂടെ പരിഹരിക്കും. മുഖ്യമന്ത്രി രാജിവയ്ക്കുന്നകാര്യമൊന്നും പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടില്ല- ഇതായിരുന്നു പാലൊളിയുടെ മറുപടി.
പ്രസംഗത്തിനിടെ പാലൊളി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഓഫീസിലെ ക്ലര്‍ക്കായി സിബിഐ മാറിയിരിക്കുകയാണ്. അത്തരക്കാരുടെ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയ്ക്ക് ബാധകമല്ല. കേസിലെ പ്രതിയായ മോഹനചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ സംഭവശേഷം സര്‍വ്വീസില്‍ എത്തിയവരാണ്. അതെല്ലാവര്‍ക്കും അറിയാം. കേസിലെ യഥാര്‍ത്ഥകുറ്റവാളി കാര്‍ത്തികേയനാണ്. എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടിയില്ല- മന്ത്രി ചോദിച്ചു.
ലാവലിന്‍ കേസ് നിങ്ങള്‍ കാണുന്നതുപോലെയല്ല ഞങ്ങള്‍ കാണുന്നത്. മുമ്പ് ആന്റണിയുടെ കാലത്ത് വിജലിന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു.
പിണറായി കുറ്റക്കാരനായിരുന്നെങ്കില് എന്തുകൊണ്ട് അന്ന് നടപടിയെടുത്തില്ല. കേസ് ലൈവായി നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളാണ് ഈ വിവാദങ്ങള്‍ക്കൊക്കെ പിന്നില്‍- പാലൊളി ആരോപിച്ചു.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications