ലാവലിന്‍: ഗവര്‍ണര്‍ക്ക് രേഖകള്‍ കൈമാറി
തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അദ്ദേഹത്തിന് കൈമാറി.
അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരം പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന മന്ത്രിസഭയുടെ ശുപാര്ശയിന്മേല് തീരുമാനമെടുക്കുന്നതിനായിട്ടാണ് ഗവര്‍ണര്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട്.
അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട്, ഇതുസംബന്ധിച്ച് തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിന്റെ കുറിപ്പുകള്‍ എന്നിവയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രി കൈമാറിയത്. ഇതുസംബന്ധിച്ച രേഖകളൊന്നും ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം എജിയുടെ നിയമോപദേശത്തിന്റെ പകര്‍പ്പ് മന്ത്രിമാര്‍ക്കെല്ലാം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
ഇതിനിടെ പിണറായിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ആര്. എസ് ഗവായ് പ്രത്യേക നിയമോപദേശം സ്വീകരിക്കുമെന്ന് അറിയുന്നു. ഇതിനായി അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തിയേയ്ക്കും. മെയ് 16ന് ശേഷമേ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications