മോന്‍സ് ജോസഫ് രാജി വച്ചേക്കും
തിരുവനന്തപുരം: വിമാനയാത്രാക്കേസില്‍ മുന്‍മന്ത്രി പിജെ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് രാജിസന്നദ്ധത അറിയിച്ചു. തിങ്കളാഴ്ച തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനയാത്രക്കേസില് പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് പിജെ ജോസഫിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. എല്‍ഡിഎഫ് മന്ത്രിസഭ നൂറ് ദിവസം തികയ്ക്കന്നതിന് മുന്‍പായിരുന്നു ജോസഫിന്റെ രാജി. തുടര്‍ന്ന് ടിയു കുരുവിള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ മന്ത്രിയായി. എന്നാല്‍, രാജകുമാരി ഭൂമി ഇടപാട് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കുരുവിളയ്ക്കും മന്ത്രിസ്ഥാനം പോയി. പിന്നീടാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വിഭാഗീയതയുടെ വിത്തുകള്‍ പാകിക്കൊണ്ട് മോന്‍സ് ജോസഫ് മന്ത്രിസ്ഥാനത്തേക്ക് എത്തിയത്.
പിജെ ജോസഫിനെ കുറ്റവിമുക്തനാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും, ജോസഫിനെ വീണ്ടും മന്ത്രിയാക്കുന്നതടക്കമുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു.
കോടതി വിധിയെ കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസും സ്വാഗതം ചെയ്തു. ജോസഫിന് മന്ത്രിയാകാനുളള വേദി ഇടതുമുന്നണി ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications