എംആര്‍ മുരളിയ്‌ക്കും കൂട്ടര്‍ക്കും മര്‍ദ്ദനം
ഒറ്റപ്പാലം: ഒറ്റപ്പാലത്തിനടുത്ത വാണിയംകുളത്ത് പഞ്ചായത്ത് ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തിയ ഇടതുപക്ഷ ഏകോപന സമിതി നേതാവ് എം ആര്‍ മുരളിയ്‌ക്കും സംഘത്തിനും നേര്‍ക്ക് ആക്രമണം.
ആക്രമണത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ഒട്ടേറെപ്പേരെ പട്ടാമ്പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരളിയ്‌ക്ക് കുറുവടികൊണ്ട് അടിയേറ്റിട്ടുണ്ട്.
പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ ഏകോപന സമിതി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ ഉത്‌ഘാടനത്തിന് ശേഷമാണ് ഒരു സംഘം ആളുകള്‍ വടിയും മറ്റ് ആയുധങ്ങളുമായി യോഗസ്ഥലത്തേയ്‌ക്ക് എത്തി ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് ഏകോപന സമിതി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു.












Click it and Unblock the Notifications