Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരാട്ട്‌ ക്ഷണിച്ചാല്‍ മൂന്നാം മുന്നണിയില്‍ ചേരും

ദില്ലി: പ്രകാശ്‌ കാരാട്ട്‌ ക്ഷണിയ്‌ക്കുകയാണെങ്കില്‍ മൂന്നാം മുന്നണിയില്‍ ചേരുന്ന കാര്യം ആലോചിയ്‌ക്കുമെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍ സിങ്‌.

എന്നാല്‍ ഇക്കാര്യത്തില്‍ ഇടതു പാര്‍ട്ടികള്‍ തന്നെ മുന്‍കൈയ്യെടുക്കണം. അവസാനഘട്ട പരിപാടിയോടനുബന്ധിച്ച്‌ ദില്ലിയില്‍ നടന്ന പരിപാടിയില്‍ സംസാരിയ്‌ക്കുകയായിരുന്നു അമര്‍ സിങ്‌.

സഖ്യം സംബന്ധിച്ച്‌ കാര്യങ്ങള്‍ സംസാരിയ്‌ക്കുന്നതിന്‌ പ്രകാശ്‌ കാരാട്ടിനോട്‌ സമയം ചോദിച്ചിരുന്നു. എന്നാല്‍ കാരാട്ടിന്റെ പ്രതികരണം തണുത്തതായിരുന്നുവെന്നും അമര്‍ സിങ്‌ പറഞ്ഞു.

ആണവക്കരാറുമായി ബന്ധപ്പെട്ട്‌ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്‌ പിന്തുണ നല്‌കിയതോടെയാണ്‌ എസ്‌പി ഇടതു പാളയത്തില്‍ നിന്നും യുപിഎയിലെത്തിയത്‌. ഇതോടെ എസ്‌പിയുമായി എല്ലാ ബന്ധവും അറ്റുവെന്ന്‌ സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+